സിഎച്ച്എസ്എൽ പരീക്ഷ; മാസ്ക് ധരിക്കാം, ബയോമെട്രിക് രജിസ്ട്രേഷൻ ഒഴിവാക്കി

By Web TeamFirst Published Mar 18, 2020, 4:50 PM IST
Highlights

അതേ സമയം വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഹാളിനുള്ളിൽ മാസ്‌ക് ധരിക്കാന്‍ ഉദ്യോ​ഗാർത്ഥികൾക്ക് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ (സി.എച്ച്.എസ്.എല്‍) പരീക്ഷ ചൊവ്വാഴ്ച ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ ഒഴിവാക്കിയാണ് ഉദ്യോഗാര്‍ഥികളെ പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഉദ്യോ​ഗാർത്ഥികൾ നിര്‍ബന്ധമായും വിരലടയാളം പതിപ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേ സമയം വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഹാളിനുള്ളിൽ മാസ്‌ക് ധരിക്കാന്‍ ഉദ്യോ​ഗാർത്ഥികൾക്ക് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ ഫോട്ടോ എടുക്കുന്നതിനായി മുഖാവരണം മാറ്റണമെന്നും കമ്മീഷന്റെ നിര്‍ദേശമുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ചെറിയ സാനിറ്റൈസറും സുതാര്യമായ വെള്ളക്കുപ്പിയും പരീക്ഷാ ഹാളിനകത്തേക്ക് കൊണ്ടുപോകാം. മാര്‍ച്ച് 28 വരെ വിവിധ ഷിഫ്റ്റുകളിലായാണ് സി.എച്ച്.എസ്.എല്‍ ആദ്യഘട്ട പരീക്ഷ നടക്കുന്നത്. എല്‍.ഡി.സി., ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഉള്‍പ്പടെയുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടക്കുന്നത്.

click me!