സ്വന്തം മാർക്ക് കണ്ട് വിശ്വസിക്കാനാകുന്നില്ല! തോൽക്കുമെന്ന് കരുതിയപ്പോൾ പാസ് മാർക്ക്; വമ്പൻ ആഘോഷമാക്കി നാട്

Published : May 16, 2025, 06:28 PM IST
സ്വന്തം മാർക്ക് കണ്ട് വിശ്വസിക്കാനാകുന്നില്ല! തോൽക്കുമെന്ന് കരുതിയപ്പോൾ പാസ് മാർക്ക്; വമ്പൻ ആഘോഷമാക്കി നാട്

Synopsis

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും പാസ് മാര്‍ക്ക് നേടി വിജയിച്ച വിദ്യാർത്ഥിക്ക് നാട്ടുകാരുടെ വമ്പൻ സ്വീകരണം. 

മുംബൈ: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പാസ് മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥിക്കായി വമ്പൻ ആഘോഷമൊരുക്കി നാട്. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള ശിവം വാഗ്‌മറെ ഏറ്റവും കുറഞ്ഞ മാർക്ക് നേടിയതിന് ശേഷമുള്ള ആഘോഷങ്ങളുടെ പേരിൽ വാർത്തകളിൽ നിറയുകയാണ്. സിദ്ധേശ്വർ ബാലക് മന്ദിർ സ്കൂളിലെ വിദ്യാർത്ഥിയായ ശിവം എല്ലാ വിഷയങ്ങളിലും 35 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. ഇത് പാസാകാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്കാണ്.

ശിവത്തിനും കുടുംബത്തിനും ഈ ഫലം വലിയ സന്തോഷം നൽകി. നാട്ടുകാർ ഈ വിജയം ഘോഷയാത്രയോടെ ആഘോഷിച്ചു, ചടങ്ങിൽ നിന്നുള്ള വീഡിയോകളിൽ ശിവത്തിന് പൂമാല ഇടുന്നതും മധുരം നൽകുന്നതും മുതിർന്നവര്‍ അനുഗ്രഹിക്കുന്നതുമൊക്കെ കാണാം. എല്ലാ വിഷയങ്ങളിലും തനിക്ക് 35 മാർക്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അത് വലിയ ഞെട്ടലുണ്ടാക്കി എന്നാണ് ശിവം പറഞ്ഞത്. പക്ഷേ സന്തോഷവാനാണ്, അടുത്ത തവണ കൂടതല്‍ കഠിനാധ്വാനം ചെയ്യും. ഐടിഐ പഠിക്കാൻ താൽപ്പര്യമുണ്ടെന്നും കുട്ടി പറഞ്ഞു. മകൻ പരീക്ഷയിൽ തോൽക്കുമെന്നാണ് കരുതിയതെന്നാണ് ശിവത്തിന്‍റെ അച്ഛൻ പ്രതികരിച്ചത്. പക്ഷേ അവൻ 35 മാർക്കോടെ വിജയിച്ചു. ഇത് വലിയ വിജയമാണ്, എല്ലാവരും വലിയ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം മെയ് 13നാണ് പ്രഖ്യാപിച്ചത്. ഈ വർഷം ഇന്ത്യയിലുടനീളമായി 18 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഫെബ്രുവരി 15 മുതൽ മാർച്ച് 18 വരെ നടന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതി. സുതാര്യത ഉറപ്പാക്കാൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് പരീക്ഷകൾ നടത്തിയത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിച്ചിരുന്നു. ഈ വർഷം 88.39 ശതമാനം വിദ്യാർത്ഥികൾ പരീക്ഷ പാസായി. 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം