സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം ജൂണില്‍: സ്കൂളുകൾക്ക് നേരിട്ട് മാർക്ക് അപ്‍ലോഡ് ചെയ്യാൻ ഇ പോർട്ടൽ സംവിധാനം

Web Desk   | Asianet News
Published : May 12, 2021, 11:24 AM IST
സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം ജൂണില്‍: സ്കൂളുകൾക്ക് നേരിട്ട് മാർക്ക് അപ്‍ലോഡ് ചെയ്യാൻ ഇ പോർട്ടൽ സംവിധാനം

Synopsis

ഇതിനായാണ് വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് ആവശ്യപ്പെട്ടത്. ആകെ 100 മാർക്കിലാകും ഫലം.  

ദില്ലി: സി.ബി.എസ്. ഇ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ റിസൽട്ട് ജൂണിലെത്തുമെന്ന് അറിയിപ്പ്. വിദ്യാർഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്​ലോഡ് ചെയ്യാൻ സാധിക്കുന്ന ഇ-പരീക്ഷ പോർട്ടൽ സംവിധാനവും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സജ്ജീകരിച്ചു. എല്ലാ സ്കൂളുകൾക്കും 10-ാം ക്ലാസ്സ് വിദ്യാർഥികളുടെ മാർക്കുകൾ https://www.cbse.gov.in/newsite/reg2021.html എന്ന വിലാസം വഴി പോർട്ടലിൽ അപ്ലോഡ് ചെയ്യാം. മേയ് ഒന്നാം തീയതി ഇതിനായി പ്രത്യേക മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. 

കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് പ്രത്യേക മൂല്യനിർണയ സംവിധാനമുപയോഗിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു.  ഇതിനായാണ് വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് ആവശ്യപ്പെട്ടത്. ആകെ 100 മാർക്കിലാകും ഫലം.

എല്ലാ സ്കൂളുകളും ജൂൺ അഞ്ചിനകം മാർക്ക് അപ്​ലോഡ് ചെയ്യണം. ഒരിക്കൽ അപ്​ലോഡ്  ചെയ്ത ഫലം പിന്നീട് തിരുത്താൻ കഴിയില്ല. ജൂൺ മൂന്നാം വാരത്തോടെയായിരിക്കും ഫലപ്രഖ്യാപനം. വിദ്യാർഥികൾക്ക് ഇ-പരീക്ഷാ പോർട്ടലിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒബ്ജക്ടീവ് രീതിയിലുള്ള കംപാർട്ട്മെന്റ് പരീക്ഷയും നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ