കർഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Published : Jan 31, 2026, 11:11 AM IST
graduation

Synopsis

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2025 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2025 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ കേരളത്തിനകത്തുള്ള സർക്കാർ/ എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2025 വർഷത്തെ ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾ ആദ്യ ചാൻസിൽ തന്നെ പാസായ വിദ്യാർഥികൾക്കാണ് ധനസഹായം നൽകുന്നത്. 2025 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ ലഭ്യമായ റിസൾട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം. വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഫെബ്രുവരി 16ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അംഗങ്ങൾ ഫോറം ‘ഇ’ യിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും മാനദണ്ഡങ്ങളും www.agriworkersfund.org ൽ ലഭിക്കും.

അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേന സമർപ്പിക്കണം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെയും ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യ പേജിന്റെയും അംശാദായ അടവിന്റെയും പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല), റേഷൻ കാർഡിന്റെ പകർപ്പ് (ബന്ധം തെളിയിക്കുന്നതിന് മറ്റ് രേഖകൾ ഇല്ലെങ്കിൽ), കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം, അപേക്ഷയിലോ രജിസ്ട്രേഷൻ രേഖയിലോ പേര്, വിലാസം എന്നിവയിൽ വ്യത്യാസം ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റും സമർപ്പിക്കണം. പരീക്ഷാ തീയതിക്ക് തൊട്ട് മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. കുടിശ്ശികയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കേരളത്തിനകത്തെ സർവകലാശാലകളിൽ റഗുലർ കോഴ്സിൽ പഠിച്ചവരായിരിക്കണം വിദ്യാർഥികൾ. സ്വാശ്രയ സ്ഥാപനങ്ങളിൽ സ്റ്റേറ്റ് മെറിറ്റ് സീറ്റിൽ പഠിച്ച വിദ്യാർഥികൾ ഈ ആനുകൂല്യത്തിന് അർഹരാണ്. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. വിശദവിവരങ്ങൾക്ക്: 0471 2729175.

PREV
Read more Articles on
click me!

Recommended Stories

ഹയർ സെക്കൻഡറി വിഭാഗത്തിന് ഇനി പുതിയ വെബ്സൈറ്റ്
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ജിഎസ്ടി ഇളവും കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസ വായ്പകളും ആവശ്യമെന്ന് ഗ്രേറ്റ് ലേണിങ്