സിവിൽ സർവീസ് അക്കാഡമി താത്ക്കാലിക നിയമനം നടത്തുന്നു

Web Desk   | Asianet News
Published : Jun 19, 2020, 09:31 AM IST
സിവിൽ സർവീസ് അക്കാഡമി താത്ക്കാലിക നിയമനം നടത്തുന്നു

Synopsis

നിയമനങ്ങൾക്കുളള  വാക്ക്-ഇൻ-ഇന്റർവ്യൂ കേരള സ്റ്റേറ്റ് സിവിൽ സർവീസ് സർവീസ് അക്കാഡമിയുടെ തിരുവനന്തപുരത്ത് ചാരാച്ചിറയിലുളള ഓഫീസിൽ നടക്കും. 

തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് (ഒരു ഒഴിവ്, യോഗ്യത: ബി.ടെക്/ എം.ടെക്, എം.ബി.എയും യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പരിഗണന, ശമ്പളം: പ്രതിമാസം 45000 രൂപ).

അക്കാഡമിക്ക് സപ്പോർട്ട് കോ-ഓർഡിനേറ്റർ (ഒരു ഒഴിവ്, യോഗ്യത: ബിരുദവും യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം, ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന, ശമ്പളം:പ്രതിമാസം 30,000 രൂപ).

എഡ്യുക്കേറ്റർ (ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ലിറ്ററേച്ചർ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷിയോളജി, ജോഗ്രഫി, എൻവയറോൺമെന്റ് സയൻസ് എന്നീ വിഷയങ്ങളിൽ), ഒഴിവ് (ആറ് എണ്ണം വീതം), യോഗ്യത - യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം. 

മേൽവിഷയത്തിൽ ഏതെങ്കിലും ഒന്ന് ഐച്ഛിക വിഷയമായി എടുത്ത് പങ്കെടുത്തിട്ടുളളയാളായിരിക്കണം, ശമ്പളം: പ്രതിമാസം 35,000 രൂപ). നിയമനങ്ങൾക്കുളള  വാക്ക്-ഇൻ-ഇന്റർവ്യൂ കേരള സ്റ്റേറ്റ് സിവിൽ സർവീസ് സർവീസ് അക്കാഡമിയുടെ തിരുവനന്തപുരത്ത് ചാരാച്ചിറയിലുളള ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സി.സി.ഇ.കെ യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.ccek.org സന്ദർശിക്കുക.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയിൽ ശില്പശാല 16ന്
വീഡിയോ എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു