സിവിൽ സർവ്വീസ് പരീക്ഷാ ഫലം, ഒന്നാം റാങ്ക് ശുഭം കുമാറിന്; ആറാം റാങ്ക് മീരയ്ക്ക്, മലയാളിക്ക് അഭിമാനിക്കാൻ ഏറെ

By Web TeamFirst Published Sep 24, 2021, 6:37 PM IST
Highlights

തൃശ്ശൂർ കോലഴി സ്വദേശിനിയായ മീര കെ ആറാം റാങ്ക് നേടി. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി. 

ദില്ലി: 2020ലെ  സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്.

തൃശ്ശൂർ കോലഴി സ്വദേശിനിയായ മീര കെ  ആറാം റാങ്ക് നേടി. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113,  കെഎം പ്രിയങ്ക 121,  ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256,  അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.   റാങ്ക് പട്ടികയിലെ ആദ്യ പത്ത് പേരിൽ ആറു പേർ വനിതകളാണ്. 

ഇത്രയും മികച്ച റാങ്ക്  പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ ആറാം സ്ഥാനം നേടിയ തൃശ്ശൂർ കോലഴി സ്വദേശിനി മീര കെ. നാലാമത്തെ ശ്രമമായിരുന്നു ഇത്. ഇത്രയും നല്ലൊരു റാങ്ക് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മീര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

Read Also: 'പരിശ്രമം പാഴാകില്ല': കാഴ്ച പരിമിതിയെ മറികടന്ന് സിവില്‍ സര്‍വീസില്‍ ഗോകുലിന്‍റെ വിജയഗാഥ

 

 

click me!