സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ് ക്ലാസ്സുകൾ; രജിസ്ട്രേഷന്‍ 31 വരെ; പ്രവേശന പരീക്ഷയില്ല

Web Desk   | Asianet News
Published : Oct 26, 2020, 09:03 AM IST
സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ് ക്ലാസ്സുകൾ; രജിസ്ട്രേഷന്‍ 31 വരെ; പ്രവേശന പരീക്ഷയില്ല

Synopsis

2020 നവംബർ ഒന്നു മുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്‌സിന്റെ കാലാവധി. www.ccek.org, www.kscsa.org  എന്നീ വെബ്‌സൈറ്റുകളിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം.


തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലും, കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ പൊന്നാനി, ആളൂർ, മുവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലും 8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുളള ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിലേയ്ക്കും ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുളള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

2020 നവംബർ ഒന്നു മുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്‌സിന്റെ കാലാവധി. www.ccek.org, www.kscsa.org  എന്നീ വെബ്‌സൈറ്റുകളിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം. 31 വരെ സ്വീകരിക്കും. പ്രവേശന പരീക്ഷ ഉണ്ടാവില്ല. ഓൺലൈനായാണ് ക്ലാസുകൾ. 27 മുതൽ 31 വരെ www.ccek.org, www.kscsa.org വെബ്‌സൈറ്റുകൾ മുഖേന ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം 0471-2313065, 2311654, 8281098864, 8281098863.
 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു