തന്റെ കയ്യിൽ കിട്ടുന്ന ചെറിയ സാധനങ്ങളാണ് ലെവിൻ അമ്മയുടെ കൈ സഹായത്തിനുള്ള ഉപകരണങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്.
കൊച്ചി: വീട്ടിലെ പരിമിത സാഹചര്യങ്ങളെ ചെറു ഉപകരണങ്ങൾ നിർമ്മിച്ച് മറികടക്കാൻ ശ്രമിക്കുന്ന കുട്ടി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എറണാകുളം സ്വദേശി ലെവിനാണ് ഒരു മോട്ടോറും കാർബോർഡ് കഷ്ണങ്ങളും കൊണ്ട് ചെറു ഉപകരണങ്ങൾ തയ്യാറാക്കുന്നത്. ഒടുവിൽ മുഖ്യമന്ത്രിയുടെ അഭിനന്ദനം വരെ ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ മിടുക്കൻ. തന്റെ കയ്യിൽ കിട്ടുന്ന ചെറിയ സാധനങ്ങളാണ് ലെവിൻ അമ്മയുടെ കൈ സഹായത്തിനുള്ള ഉപകരണങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്.

പിറവം സ്വദേശിയാണ് ലെവിൻ. റോബോട്ട് മുതൽ സ്ഫടികം സിനിമയിലെ മണിയടി യന്ത്രം വരെ ലെവിൻ ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ മുതൽ ചെയ്തിരുന്നുവെങ്കിലും യുട്യൂബിൽ വീഡിയോ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ലെവിനെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. എല്ലാ ഉപകരണങ്ങൾക്കും ഒരേ മോട്ടറാണ് ഉപയോഗിക്കുന്നത്. ആട് വളർത്തലും കൃഷിയുമാണ് ലെവിന്റെ കുടുംബത്തിന്റെ വരുമാന മാർഗം.


