സിവിൽ സർവീസ് പ്രിലിമിനറി ചോദ്യപേപ്പർ ചോർച്ച: വ്യാജവാർത്തയെന്ന് പിഐബി ഫാക്ട് ചെക്ക്; എൻഎസ്‍യുവിന്റെ ആരോപണം തളളി

Published : Jun 16, 2026, 05:57 PM IST
UPSC

Synopsis

വ്യാജ വാര്‍ത്തകളില്‍ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 13,343 പേര്‍ മെയിന്‍സിന് യോഗ്യത നേടി.

ദില്ലി: യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്ന എൻഎസ് യു ആരോപണം തള്ളി പി ഫാക്‌ട് ചെക്. തിരഞ്ഞെടുത്ത പ്രസക്തമായ വിഷയങ്ങളിലെ വിദഗ്ധരാണ് യുപിഎസ് സി പരീക്ഷ ചോദ്യങ്ങൾ തയ്യാറാക്കിയത്. പരീക്ഷക്ക് ശേഷം ദില്ലിയിലെ അനന്തം കോച്ചിംഗ് സെൻ്റർ സ്റ്റഡി മെറ്റീരിയലിൽ മാറ്റങ്ങൾ വരുത്തുകയും തീയതികൾ തിരുത്തുകയും ചെയ്തതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിത്. ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് എന്നും പിഐബി അറിയിച്ചു. വ്യാജ വാര്‍ത്തകളില്‍ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 13,343 പേര്‍ മെയിന്‍സിന് യോഗ്യത നേടി.

 

PREV
Read more Articles on
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്