വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി

Published : Jun 08, 2026, 09:08 PM IST
 Exam hall

Synopsis

നാളെ ( 09.06.2026, ചൊവ്വ ) നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷക മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.

പത്തനംതിട്ട: കെടിയു വിദ്യാർത്ഥികൾ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ അടിയന്തര ഇടപെടൽ. നാളെ ( 09.06.2026, ചൊവ്വ ) നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷക മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് (08.06.2026, തിങ്കൾ) വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.മറ്റു ജില്ലകളിലും ദൂരസ്ഥലങ്ങളിലും ഉള്ള വിദ്യാർത്ഥികൾക്ക് സമയത്തിന് പരീക്ഷാ ഹാളിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടികൾ പരിഗണിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സാം കൺട്രോളറുടെ നടപടി.

PREV
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി
'രണ്ട് മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ വ്യത്യസ്ത സ്കോറുകൾ'; നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ