ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി

Published : Jun 08, 2026, 09:35 PM ISTUpdated : Jun 08, 2026, 10:23 PM IST
IAS Reshuffle

Synopsis

ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായി നിയമിച്ചു. ദിവ്യ എസ് അയ്യരെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറാകി നിയമിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. സസ്പെൻഷൻ പിൻവലിച്ചതോടെ തിരിച്ചെത്തിയ ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. എം ജി രാജമാണിക്യമാണ് കെഎസ്ഇബിയുടെ പുതിയ സിഎംഡി. വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ് അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി.

ടി വി അനുമപ ഗതാഗത സെക്രട്ടറിയാകും. അദീല അബ്ദുളളയാണ് പുതിയ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി. ഷർമിള മേരി ജോസഫ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. രേണു രാജ് ആരോഗ്യ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കർ തുറമുഖ, വാർത്താവിതരണ, വയോജന ക്ഷേമ വകുപ്പുകളുടെയും സെക്രട്ടറി ചുമതല വഹിക്കും. ഡി സജിത് ബാബുവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. സ്നേഹിൽ കുമാർ സിങ് പൊതുവിദ്യാഭ്യസ ഡയറക്ടർ. ശ്രീധന്യ സുരേഷാണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണർ. പ്രേംകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടറാകും. കെഎസ്ഇബി ചെയർമാനായിരുന്ന മിൻഹാജ് ആലത്തെ കൃഷിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

PREV
Read more Articles on
click me!

Recommended Stories

വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി
ഗ്രേസ് മാര്‍ക്കില്ലാതെ പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; ഇത് എസ്‌തറിന്‍റെ വിജയഗാഥ