കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്; പരീക്ഷ ജൂലൈ 23ന്; വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍

Web Desk   | Asianet News
Published : Jun 21, 2021, 01:43 PM IST
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്; പരീക്ഷ ജൂലൈ 23ന്; വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍

Synopsis

നിലവിലെ സാഹചര്യത്തിൽ ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങൾ മാത്രമാകും പരീക്ഷയ്ക്കുണ്ടാവുക. 

ദില്ലി: ബിരുദ, ബിരുദാനന്തര തല നിയമ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. ജൂലൈ 23-നാണ് പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷയെന്ന് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങൾ മാത്രമാകും പരീക്ഷയ്ക്കുണ്ടാവുക. വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാനുള്ള അവസരവും ഒരുക്കുമെന്ന് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് https://consortiumofnlus.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു