Clerk Appointment : ക്ലാർക്ക് ദിവസവേതന നിയമനം; അവസാന തീയതി ഫെബ്രുവരി 2

Web Desk   | Asianet News
Published : Jan 25, 2022, 01:21 PM IST
Clerk Appointment :  ക്ലാർക്ക് ദിവസവേതന നിയമനം; അവസാന തീയതി ഫെബ്രുവരി 2

Synopsis

ക്ലാർക്ക് തസ്തികയിൽ 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ (scholaship) സ്‌കോളർഷിപ്പ് ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രി ജോലികൾ (data entry jobs) നിർവഹിക്കുന്നതിനായി ക്ലാർക്ക് തസ്തികയിൽ 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ടെക്‌നിക്കൽ എഡ്യൂക്കേഷൻ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് എന്നീ വകുപ്പുകൾ അംഗീകരിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് വിത്ത് ട്രെയിനിംഗ് ഇൻ എം.എസ് ഓഫീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതമുള്ള അപേക്ഷ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പ്  director.mwd@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു