യുപിഎസ്‍സി: കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

By Web TeamFirst Published Nov 27, 2020, 8:32 AM IST
Highlights

ഒക്ടോബര്‍ 17, 18 തീയതികളിലാണ് യു.പി.എസ്.സി ജിയോ സയന്റിസ്റ്റ് പരീക്ഷ നടത്തിയത്. പരീക്ഷയില്‍ വിജയിച്ചവരെ അഭിമുഖത്തിന് ക്ഷണിക്കും.

ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) സംഘടിപ്പിച്ച കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവര്‍ക്ക് ഫലം യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദര്‍ശിച്ച് ഫലം പരിശോധിക്കാം. ഒക്ടോബര്‍ 17, 18 തീയതികളിലാണ് യു.പി.എസ്.സി ജിയോ സയന്റിസ്റ്റ് പരീക്ഷ നടത്തിയത്.

പരീക്ഷയില്‍ വിജയിച്ചവരെ അഭിമുഖത്തിന് ക്ഷണിക്കും. യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ഡീറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോമും സ്‌കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഡിസംബര്‍ 14 മുതല്‍ ഡിസംബര്‍ 24ന് വൈകുന്നേരം 6 വരെ ഡിറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും. അഭിമുഖത്തിന്റെ തീയതി വൈകാതെ ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും. കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പ് വരും. 

click me!