കണക്ട് ടു വർക്ക് പദ്ധതിയിൽ വൻ മാറ്റം; കുടുംബ വാർഷിക വരുമാന പരിധി 5 ലക്ഷമാക്കി ഉയർത്തി

Published : Jan 20, 2026, 10:32 AM IST
pinarayi vijayan

Synopsis

കണക്ട് ടു വർക്ക് പദ്ധതിയിലേക്കുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. യോഗ്യരായ 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്തെ യുവതീ യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയായി ഉയർത്തി.

കേരളത്തിൽ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളിൽ പ്ലസ്ടു/ വി.എച്ച്.എസ്.ഇ./ ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിനു ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, യു പി എസ് സി, പി എസ് സി, എസ് എസ് ബി, ആർ ആർ ബി തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 വയസ് പൂർത്തിയായവരും 30 കവിയാത്തവരും ആയിരിക്കണം.

യോഗ്യരായ അപേക്ഷകർക്ക് പ്രതിമാസം 1,000 രൂപ ഒരു വർഷത്തേക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. താത്പര്യമുള്ളവർക്ക് https://www.eemployment.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം.

PREV
Read more Articles on
click me!

Recommended Stories

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല! സിആർപിഎഫ് സെലക്ഷൻ കിട്ടി, റോഡരികിൽ പച്ചക്കറി വിൽക്കുന്ന അമ്മയുടെ കാലിൽ വീണ് മകൻ; വൈറൽ വീഡിയോ
കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു