കണ്ണൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ നിയമനം: ഇന്റർവ്യൂ ജനുവരി 19 മുതൽ

Web Desk   | Asianet News
Published : Jan 19, 2021, 09:06 AM IST
കണ്ണൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ നിയമനം: ഇന്റർവ്യൂ ജനുവരി 19 മുതൽ

Synopsis

അപേക്ഷകർ ബയോഡാറ്റയും ജനനത്തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, ആധാർ, പാൻ കാർഡ് എന്നിവയും സഹിതം കൃത്യസമയത്ത് പരിയാരം ഗവ.കോളേജ് പ്രിൻസിപ്പലിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണം. 

കണ്ണൂർ: കണ്ണൂർ സർക്കാർ ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. നഴ്‌സ് അലോപ്പതി(വനിതകൾ മാത്രം) തസ്തികയിൽ നാല് ഒഴിവുണ്ട്. ബി.എസ്‌സി നഴ്‌സിംഗ്, ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി (മൂന്ന് വർഷ കോഴ്‌സ്) നഴ്‌സസ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ യോഗ്യത വേണം. ഇന്റർവ്യൂ 19ന് രാവിലെ 11.30ന് നടക്കും.

നഴ്‌സ് ഗ്രേഡ്-2 ആയുർവേദ(വനിതകൾ മാത്രം) മൂന്നൊഴിവുണ്ട്. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസത്തിനുകീഴിലെ ആയുർവേദ നഴ്‌സിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. ഇന്റർവ്യൂ 20ന് രാവിലെ 11.30 മുതൽ നടക്കും. ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ രണ്ടൊഴിവുകൾ. മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ ഡിപ്ലോമ, പി.എച്ച്.എൽ/തത്തുല്യമാണ് യോഗ്യത. ഇന്റർവ്യൂ 21ന് രാവിലെ 11.30ന് നടക്കും. ഫാർമസിസ്റ്റ് ഗ്രേഡ്-2(അലോപ്പതി) തസ്തികയ്ക്ക് ഫാർമസി ഡിപ്ലോമ/തത്തുല്യം. കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഇന്റർവ്യൂ 22ന് രാവിലെ 11.30ന് നടക്കും.

അപേക്ഷകർ ബയോഡാറ്റയും ജനനത്തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, ആധാർ, പാൻ കാർഡ് എന്നിവയും സഹിതം കൃത്യസമയത്ത് പരിയാരം ഗവ.കോളേജ് പ്രിൻസിപ്പലിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂ തിയതി അവധിയായാൽ തൊട്ടടുത്ത ദിവസം ഇന്റർവ്യൂ നടക്കും.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു