Appointments : മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാർ അടിസ്ഥാനത്തിൽ കൗണ്‍സിലര്‍ നിയമനം

Published : May 05, 2022, 11:08 PM IST
Appointments : മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാർ അടിസ്ഥാനത്തിൽ  കൗണ്‍സിലര്‍ നിയമനം

Synopsis

കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. 


ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീ-മെട്രിക് ഹോസ്റ്റലുകളിലും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.  എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം- 2022 ജനുവരി ഒന്നിന് 25-45 മധ്യേ.പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും. യാത്രപ്പടി പരമാവധി 2000 രൂപ. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം മെയ് 10നകം പുനലൂര്‍ മിനി സിവില്‍ സറ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നല്‍കണം. ഫാണ്‍: 9496070335.

ക്ലിനിക്കല്‍ സെക്കോളജിസ്റ്റ്: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സെക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം.ഫില്‍/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി. ഡിപ്ലോമയും ആര്‍.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. ശമ്പളം- 39,500 രൂപ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. യോഗ്യരായവര്‍ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് ഒന്‍പതിനു രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0477 2251650.

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ