
എറണാകുളം: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്‍ററിൽ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കേരള സ്റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള തസ്തികയിലേക്ക് ഫെബ്രുവരി നാല് രാവിലെ 11-ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. പ്രതിമാസ വേതനം 21,000 രൂപ.
യോഗ്യത: സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, ഹ്യൂമൻ ഡെവലപ്‌മെന്റ് അല്ലെങ്കിൽ നഴ്‌സിംഗ് എന്നിവയിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും (എം.എസ് ഓഫീസ് അഭികാമ്യം), നാഷണൽ ഹെൽത്ത് പ്രോഗ്രാമിന് കീഴിൽ കൗൺസിലിംഗിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ, മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും.
പ്രായപരിധി 40 വയസ്സിന് താഴെ.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0484-2754000, 0484-2764443