പരീക്ഷകൾക്ക് മാറ്റമില്ല; മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിഎസ്‍സി

By Web TeamFirst Published Oct 2, 2020, 4:39 PM IST
Highlights

നാളെ തൊട്ടുള്ള ആൾക്കൂട്ട നിയന്ത്രണത്തിൻ്റെ പശ്ചാത്തലത്തിലാണ് പിഎസ്‍സിയുടെ അറിയിപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥികൾ പാലിക്കണമെന്നാണ് പിഎസ്‍സി നിർദ്ദേശം.

തിരുവനന്തപുരം: പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിഎസ്‍സി. ഉദ്യോഗാർത്ഥികൾ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകള്‍ക്ക് പങ്കെടുക്കണമെന്ന് പിഎസ്‍സി അറിയിച്ചു. നാളെ തൊട്ടുള്ള ആൾക്കൂട്ട നിയന്ത്രണത്തിൻ്റെ പശ്ചാത്തലത്തിലാണ് പിഎസ്‍സിയുടെ അറിയിപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥികൾ പാലിക്കണമെന്നും പിഎസ്‍സി നിർദ്ദേശിച്ചു.

Also Read: 100 ദിവസം, പിഎസ്‍സി വഴി 5000 നിയമനം; ഏഷ്യാനെറ്റ് ന്യൂസിന്‍റെ "പണികിട്ടിയവര്‍" പരമ്പര ഫലം കണ്ടു

നാളെ മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. നാളെ മുതല്‍ ഈ മാസം മുപ്പത്തിയൊന്ന് വരെയാകും പുതിയ നിയന്ത്രണങ്ങള്‍. പാർക്കിലും ബീച്ചിലും അടക്കം കർശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ലെന്നും ഡിജിപി പറഞ്ഞു. കടകളിൽ സാമൂഹിക അകലം പാലിച്ച് വരി നിൽക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളിൽ സാമൂഹിക അകലം പാലിച്ച് അഞ്ച് പേർക്ക് പോവാം. ജനങ്ങൾ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യർത്ഥിച്ചു.

Also Read: സംസ്ഥാനമാകെ നിരോധനാജ്ഞ? ഉത്തരവിൽ വ്യക്തത വരുത്തി റവന്യൂ മന്ത്രി

click me!