തിരുവനന്തപുരം: പിഎസ്‍സി വഴി 100 ദിവസത്തിനകം 5000 പേര്‍ക്ക് നിയമനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഒഴിവുകളും അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികൾ വേഗത്തിലാക്കാനും നിര്‍ദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടും നിയമനം കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ദുരിത കഥ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. പണികിട്ടിയവര്‍ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരമ്പര ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

സർക്കാർ സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ് സി നിയമനത്തിലും സർവകാല റെക്കോർഡ് നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലം മുൻനിര്‍ത്തി തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്‍റെ ഭാഗമായി വിപുലമായ കര്‍മ്മ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം; നിയമനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി...