CUET UG 2022 : സിയുഇടി യുജി 2022 ഫലം പ്രഖ്യാപന തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങളിവയാണ്...

Published : Sep 09, 2022, 12:31 PM ISTUpdated : Sep 09, 2022, 12:44 PM IST
CUET UG 2022 : സിയുഇടി യുജി 2022 ഫലം പ്രഖ്യാപന തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങളിവയാണ്...

Synopsis

CUET 2022 ഉത്തരസൂചികയും ചോദ്യപേപ്പറും റെസ്പോൺസ് ഷീറ്റും സെപ്റ്റംബർ 8-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 


ദില്ലി: കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (സിയുഇടി യുജി 2022) ഫല പുറത്തു വിടുന്ന തീയതി പ്രഖ്യാപിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ചെയർമാൻ എം ജഗദേഷ് കുമാർ. സെപ്റ്റംബർ 15 നുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റായ cuet.samarth.ac.in-ൽ സിയുഇടി യുജി 2022 ഫലം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സിയുഇറ്റി യുജി ഫലങ്ങൾ സെപ്റ്റംബർ 15-നകം അല്ലെങ്കിൽ സാധ്യമെങ്കിൽ, രണ്ട് ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പങ്കെടുക്കുന്ന എല്ലാ സർവ്വകലാശാലകളും CUET-UG സ്കോറിനെ അടിസ്ഥാനമാക്കി യുജി പ്രവേശന പ്രക്രിയ ആരംഭിക്കുന്നതിന് അവരുടെ വെബ് പോർട്ടലുകൾ തയ്യാറാക്കി സൂക്ഷിക്കാം,” യുജിസി ചീഫ് ട്വീറ്റ് ചെയ്തു.

CUET 2022 ഉത്തരസൂചികയും ചോദ്യപേപ്പറും റെസ്പോൺസ് ഷീറ്റും സെപ്റ്റംബർ 8-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  ഉത്തരസൂചികക്ക് എതിരെ ഉദ്യോഗാർത്ഥികൾക്ക് നാളെ വരെ ഒബ്ജക്ഷൻസ് ഉന്നയിക്കാനുള്ള അവസരമുണ്ട്. ഒരു ചോദ്യത്തിന് 200 രൂപയാണ് ഫീസ്. ഈ തുക റീഫണ്ട് ചെയ്യുന്നതല്ല.  cuet.samarth.ac.in-ൽ ഫീസ് അടച്ച് ഉദ്യോ​ഗാർത്ഥികൾക്ക് ഒബ്ജക്ഷൻസ് ഉന്നയിക്കാം. 

CUET UG 2022 പരീക്ഷ 2022 ജൂലൈ 15 മുതൽ ഓഗസ്റ്റ് 30 വരെ ആറ് ഘട്ടങ്ങളിലായി ഇന്ത്യയിലുടനീളമുള്ള 259 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 9 നഗരങ്ങളിലും സ്ഥിതി ചെയ്യുന്ന 489 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 14,90,000 ഉദ്യോഗാർത്ഥികൾക്കായി നടത്തി. സെപ്തംബർ 11-ന് ഉദ്യോഗാർത്ഥികൾക്കായി സിയുഇടി റീ-ടെസ്റ്റ് നടത്തുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി  അറിയിച്ചു. ഉദ്യോഗാർത്ഥികൾക്കുള്ള  അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ റിലീസ് ചെയ്യുമെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്. അതേസമയം,  ഉത്തരസൂചികയിലെ വിവിധ പൊരുത്തക്കേടുകളിൽ വ്യക്തത ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

 

 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം