ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്; അപേക്ഷ ക്ഷണിച്ച് കെൽട്രോൺ

Published : Dec 03, 2025, 11:09 AM IST
Keltron

Synopsis

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 6 മാസത്തെ കേരള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യവുമായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആധുനിക കാലഘട്ടത്തിലെ തൊഴിൽ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന 6 മാസം ദൈർഘ്യമുള്ള ഈ കോഴ്സിന് പ്രോഗ്രാമിംഗിൽ അഭിരുചിയുള്ള ബിരുദധാരികൾക്കും ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കെൽട്രോൺ നോളജ് സെന്റർ, ഗവ. ആയുർവേദ കോളേജിന് എതിർവശം റാംസമ്രാട്ട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, തിരുവനന്തപുരം - 1 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 4062500, 9446987943.

സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 4ന്

2025-26 അദ്ധ്യയന വർഷത്തെ അല്ലൈഡ് ഹെൽത്ത് സയൻസ്സ് കോഴ്‌സുകൾക്ക് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള എസ്. സി / എസ്. ടി സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 4ന് എൽ.ബി.എസ്സ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് രാവിലെ 10ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 10.30നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമേ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കൂ. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ NOC (നിരാക്ഷേപ പത്രം) ഓൺലൈനായി സമർപ്പിക്കണം.

ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് ഒടുക്കണം. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കില്ല. വിശദ വിവരങ്ങൾ 0471-2560361, 362, 363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്.

പി.ജി. ആയുർവേദം; ഒന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആയുർവേദ കോളേജുകളിലേയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും സർക്കാർ സീറ്റുകളിലേയ്ക്കുള്ള 2025-26 അധ്യയന വർഷത്തെ ആയുർവേദ കോഴ്സുകളിലേയക്കുള്ള പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം നേടാനുള്ള അവസാന തീയതി ഡിസംബർ 6 വൈകിട്ട് 3 മണിവരെ. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കാം.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം