ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീ രജിസ്‌ട്രേഷനുള്ള തീയതി നീട്ടി

Web Desk   | Asianet News
Published : Mar 18, 2021, 09:39 AM IST
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീ രജിസ്‌ട്രേഷനുള്ള തീയതി നീട്ടി

Synopsis

റീ-രജിസ്ട്രേഷനുള്ള സമയം 15ന് അവസാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തിയതി നീട്ടിയത്.

ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ജനുവരി സെഷൻ റീ-രജിസ്ട്രേഷനുള്ള സമയം മാർച്ച് 31വരെ നീട്ടി. റീ-രജിസ്ട്രേഷനുള്ള സമയം 15ന് അവസാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തിയതി നീട്ടിയത്. ബിരുദ, ബിരുദാനന്തര, സെമസ്റ്റർ അധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് എന്റോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കാണ് റീ-രജിസ്ട്രേഷനുള്ള അവസരം. ignou.samarth.edu.inഎന്ന വെബ്സൈറ്റ് വഴി റീ-രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ssc@ignou.ac.in, registrarsrd@ignou.ac.in എന്ന ഇ-മെയിലിലോ 011-29572513, 29572514 എന്നീ നമ്പറിലോ ബന്ധപ്പെടണം.

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു