ദില്ലി പൊലീസിൽ ജോലി നേടാൻ അവസരം; വിവിധ തസ്തികകളിൽ ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം?

Published : Oct 07, 2025, 10:27 AM IST
Delhi Police

Synopsis

ദില്ലി പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ്), കോൺസ്റ്റബിൾ (ഡ്രൈവർ) എന്നീ തസ്തികകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ /ജനുവരി മാസങ്ങളിൽ നടത്തുന്ന പരീക്ഷയിലൂടെയാണ് നിയമനം.

ദില്ലി പൊലീസിൽ ജോലി നേടാൻ ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരം. ഹെഡ് കോൺസ്റ്റബിൾ (അസിസ്‌റന്റ് വയർളസ് ഓപ്പറേറ്റർ/ ടെലി പ്രിൻറർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female), കോൺസ്റ്റബിൾ (ഡ്രൈവർ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡിസംബർ / ജനുവരി മാസങ്ങളിൽ പരീക്ഷകൾ നടത്തും.

ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ /ടെലി പ്രിന്റർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female) തസ്തികകളിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക. കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കുക.

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല