Delhi Teachers University : ദില്ലി ടീച്ചേഴ്സ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ഈ വർഷം മുതൽ: മനീഷ് സിസോദിയ

Web Desk   | Asianet News
Published : Jan 03, 2022, 12:25 PM IST
Delhi Teachers University : ദില്ലി ടീച്ചേഴ്സ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ഈ വർഷം മുതൽ: മനീഷ് സിസോദിയ

Synopsis

ബക്കർവാല ​ഗ്രാമത്തിൽ 12 ഏക്കർ സ്ഥലത്താണ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനൊരുങ്ങുന്നത്.  

ദില്ലി: ദില്ലി ടീച്ചേഴ്സ് യൂണിവേഴ്സിറ്റിയുടെ (Delhi Teachers University) നിർമ്മാണത്തിലിരിക്കുന്ന ക്യാംപസ് സന്ദർശിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ (Manish Sisodia). ഈ വർഷം മുതൽ യൂണിവേഴ്സിറ്റി 5000 വിദ്യാർത്ഥികൾക്കായി തുറന്ന് പ്രവർത്തനനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബക്കർവാല ​ഗ്രാമത്തിൽ 12 ഏക്കർ സ്ഥലത്താണ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനൊരുങ്ങുന്നത്.  2022 മുതൽ പ്രവേശന നടപടികൾ ആരംഭിക്കുന്നതിനാൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സിസോദിയ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 2022 മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

''വിദേശ സർവകലാശാലകളിൽ ജോലി ചെയ്ത മികച്ച അധ്യാപകരെ കൊണ്ടുവരാനും ലോകത്തിലെ മികച്ച പരിശീലനങ്ങളുടെ സഹായത്തോടെ ദില്ലിയിലെ അധ്യാപകരെ തയ്യാറാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. സന്ദർശനത്തിന് ശേഷം മനീഷ് സിസോദിയ  പ്രസ്താവനയിൽ പറഞ്ഞു, ലക്‌ചർ ഹാളുകളും ഡിജിറ്റൽ ലാബുകളും ലോകോത്തര സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും സർവകലാശാലയിലുണ്ടാകും. നാല് നിലകളുള്ള പ്രധാന യൂണിവേഴ്സിറ്റി ബ്ലോക്കിനെ  അഡ്മിനിസ്ട്രേറ്റീവ് ഫ്ലോർ, എഡ്യൂക്കേഷൻ ഫ്ലോർ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. താഴത്തെ നിലയിൽ ഒരു അഡ്മിനിസ്ട്രേഷൻ ഓഫീസ് ഉണ്ടായിരിക്കും. അതേസമയം ക്ലാസുകൾ ഒന്നും രണ്ടും മൂന്നും നിലകളിൽ പ്രവർത്തിക്കും. 

2021 ഡിസംബർ 20-ന് ദില്ലി ടീച്ചേഴ്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ജനുവരി മൂന്നിന് ആരംഭിക്കുന്ന ദില്ലി നിയമസഭ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കും. എന്നാൽ അതിനുമുമ്പ് തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ദില്ലി സർക്കാർ. 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു