IHRD course: ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 03, 2022, 09:53 AM ISTUpdated : Jan 03, 2022, 10:53 AM IST
IHRD course:  ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം

Synopsis

ഐ.എച്ച്.ആര്‍.ഡിയുടെ അഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിക്കാനുള്ള തീയതി നീട്ടി. 

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ (IHRD) അഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിക്കാനുള്ള (Courses) തീയതി നീട്ടി _Application Date Extended). പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് & സെക്യൂരിറ്റി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡിമിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- www.ihrd.ac.in.

ഐസിഫോസിൽ മാനേജ്‌മെന്റ് ട്രെയിനി
സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിഫോസിൽ മാനേജ്‌മെന്റ് ട്രെയിനി (HR) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു വർഷം പ്രവൃത്തിപരിചയമുള്ള എം.ബി.എ. (എച്ച്.ആർ) ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 9ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.


 

PREV
click me!

Recommended Stories

യുജിസി സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷ ഡിസംബറില്‍
പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും