Latest Videos

Dhyan Chand Sports University: ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി ശിലാസ്ഥാപനം നിർവ്വഹിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Jan 3, 2022, 10:50 AM IST
Highlights

 മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിൽ ഏകദേശം 700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. 

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ (Meerut) മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി Dhyan Chand Sports University)യുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നിർവഹിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിൽ ഏകദേശം 700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. കായിക സംസ്കാരം വളർത്തിയെടുക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ്  പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ഹാൻഡ്‌ബോൾ, കബഡി ഗ്രൗണ്ട്, ലോൺ ടെന്നീസ് കോർട്ട്, ജിംനേഷ്യം ഹാൾ, സിന്തറ്റിക് റണ്ണിംഗ് സ്‌റ്റേഡിയം, സ്വിമ്മിംഗ് പൂൾ, മൾട്ടി പർപ്പസ് ഹാൾ, സൈക്ലിം​ഗ് വെലോഡ്രം തുടങ്ങി ആധുനികവും അത്യാധുനികവുമായ സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചറുകൾ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ സജ്ജീകരിക്കും. ഷൂട്ടിംഗ്, സ്ക്വാഷ്, ജിംനാസ്റ്റിക്സ്, ഭാരോദ്വഹനം, അമ്പെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും.  540 സ്ത്രീകളും 540 പുരുഷ കായിക താരങ്ങളും ഉൾപ്പെടെ 1080 കായിക താരങ്ങൾക്ക് പരിശീലനം നൽകാനുള്ള സൗകര്യവും ഇവിടെയുണ്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഔഗുർനാഥ് ക്ഷേത്രത്തിൽ പ്രാർഥന നടത്തിയിരുന്നു. ഷാഹിദ് സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പം ചേർന്നു. ഉത്തർപ്രദേശിൽ ഈ വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2017 ലെ ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ 312 സീറ്റുകൾ ഭാരതീയ ജനതാ പാർട്ടി നേടിയപ്പോൾ സമാജ്‌വാദി പാർട്ടി (എസ്‌പി) 47 സീറ്റുകളും ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) 19 സീറ്റുകളും നേടി, കോൺഗ്രസിന്  ഏഴ് സീറ്റുകളിൽ  മാത്രമേ വിജയിക്കാനായുള്ളൂ. 

click me!