Deputation : തിരുവനന്തപുരം സി.ഡി.സിയിൽ ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷ മെയ് 21 ന് മുമ്പ്

Published : May 11, 2022, 01:01 PM IST
Deputation : തിരുവനന്തപുരം സി.ഡി.സിയിൽ ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷ മെയ് 21 ന് മുമ്പ്

Synopsis

ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികയ്ക്ക് ഇംഗ്ലീഷ് ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ അഞ്ചു വർഷത്തിൽ കുറയാതെയുള്ള ഓഫീസ് പ്രവൃത്തി പരിചയവുമാണ് യോഗ്യത.

തിരുവനന്തപുരം: തിരുവനന്തപുരം ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ (Child Development Centre) അസിസ്റ്റൻറ് ഗ്രേഡ് - 2, ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയവുമാണ് യോഗ്യത. ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികയ്ക്ക് ഇംഗ്ലീഷ് ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ അഞ്ചു വർഷത്തിൽ കുറയാതെയുള്ള ഓഫീസ് പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1 റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം (ഫോൺ : 0471-2553540 ) എന്ന വിലാസത്തിൽ മെയ് 21 നു വൈകിട്ട് മൂന്നിനു മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cdckerala.org.

സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കു പുരസ്‌കാരങ്ങൾ നൽകി

സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കുള്ള പുരസ്‌കാരങ്ങൾ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. നാല് വിഭാഗങ്ങളിലായി 12 ഐ.ടി.ഐകളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. ഗവൺമെന്റ് ഐ.ടി.ഐ ഗ്രേഡ് ഒന്നിൽ കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐ, കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐ, അരീക്കോട് ഗവ. ഐ.ടി.ഐ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഗവൺമെന്റ് ഐ.ടി.ഐ. ഗ്രേഡ് രണ്ടിൽ കളമശേരി വനിതാ ഐ.ടി.ഐ, ചാലക്കുടി വനിതാ ഐ.ടി.ഐ, കണ്ണൂർ വനിതാ ഐ.ടി.ഐ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഗവണ്മെന്റ് എസ്.സി.ഡി.ഡി/എസ്.ടി.ഡി.ഡി. ഗ്രേഡ് ഒന്നിൽ പാണ്ടിക്കാട് ഗവ. ഐ.ടി.ഐ, ആറ്റിപ്ര ഗവ. ഐ.ടി.ഐ, ഓച്ചിറ ഗവ. ഐ.ടി.ഐ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്വകാര്യ ഐ.ടി.ഐ.കളിൽ എറണാകുളം ബാലാനഗർ ടെക്നിക്കൽ ഐ.ടി.ഐ, സൗത്ത് കളമശേരി ലിറ്റിൽ ഫ്ളവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൈവറ്റ് ഐ.ടി.ഐ. എന്നിവർ വിവിധ സ്ഥാനങ്ങൾ നേടി.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം ഒരു ലക്ഷം, 75,000, 50,000 രൂപ വീതവും മോമന്റോയും പ്രശസ്തിപത്രവും പുരസ്‌കാരമായി ലഭിച്ചു. 2021 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിവിധ ട്രേഡുകളിലായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടിയ 78 ട്രെയിനികൾക്കുള്ള പ്രൊഫിഷ്യൻസി പുരസ്‌കാര ദാനവും നടന്നു. വിദ്യാർഥികൾക്കും പരിശീലകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഇ-ലേണിംഗ് പ്ലാറ്റ്ഫോം 'സ്‌മൈൽ' സോഫ്റ്റ് വെയർ പ്രകാശനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഐ.ടി.ഐ.കളുടെ പഠന നിലവാരമുയർത്താൻ സഹായകമാകുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഭാവിയിൽ ഈ മേഖലയിൽ പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.  
 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ