കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

Web Desk   | Asianet News
Published : Oct 06, 2020, 08:56 AM IST
കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

Synopsis

അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ (ഏഴ് ഒഴിവ്) ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് (19 ഒഴിവ്).

തിരുവനന്തപുരം: സംസ്ഥാന ദാരിദ്ര നിർമ്മാർജന മിഷനിൽ (കുടുംബശ്രീ) വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ (ഏഴ് ഒഴിവ്) ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് (19 ഒഴിവ്).

അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്കുള്ള അപേക്ഷ 23ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. ഓൺലൈൻ ഇന്റർവ്യൂ 27ന് നടക്കും. ഇന്റർവ്യൂവിന് പ്രത്യേകം കത്ത് നൽകില്ല. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ രേഖപ്പെടുത്തണം.

ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലേക്കുള്ള അപേക്ഷ 30ന് വൈകിട്ട് നാലിനു മുമ്പ് സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011.  കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org സന്ദർശിക്കുക.

PREV
click me!

Recommended Stories

ചോർച്ച അടയ്ക്കാൻ എത്തുന്നത് സിആർപിഎഫും സിഐഎസ്എഫും; നീറ്റ് പുഃനപരീക്ഷക്ക് 'ഇസഡ് പ്ലസ്' സുരക്ഷ, കേന്ദ്രസേനയെ വിന്യസിക്കും
'ഉപഭോക്താക്കൾ അമേരിക്കയിൽ', ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ട് ഓപ്പൺ ഡോർ