Job Vacancies : വിഴിഞ്ഞം മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികകളിൽ ഒഴിവ്

Web Desk   | Asianet News
Published : Jan 03, 2022, 08:58 AM ISTUpdated : Jan 03, 2022, 10:52 AM IST
Job Vacancies : വിഴിഞ്ഞം മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികകളിൽ ഒഴിവ്

Synopsis

വിഴിഞ്ഞം റീജണൽ സെന്റർ ഓഫ് സെൻട്രൽ  മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികയിൽ കരാർ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: വിഴിഞ്ഞം (Regional Centre of Central Marine Fisheries Research Institute) റീജണൽ സെന്റർ ഓഫ് സെൻട്രൽ  മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ (Young Professional) തസ്തികയിൽ കരാർ നിയമനത്തിന് (Application Invited)  അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്രായം 01.12.2021ന്  21 നും 40 നുമിടയിൽ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. മറൈൻ ഫിൻഫിഷ് ഹാച്ചറി പ്രവർത്തനങ്ങളിലും മറ്റും പ്രവർത്തിപരിചയം അനിവാര്യം. അപേക്ഷകൾ ജനുവരി 15 ന് വൈകിട്ട് 5 ന് മുൻപ് cmfrivizhinjamrc@gmail.com ൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത്  പകർപ്പ് സഹിതം അയയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്ത  ഉദ്യോഗാർത്ഥികൾക്ക് 20 ന് ഓൺലൈൻ ഇൻറർവ്യൂ നടത്തും.  കൂടുതൽ വിവരങ്ങൾക്ക്: 0471 2480324.

ആയുർവേദ കോളേജിൽ അധ്യാപകർ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി 11ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് നിയമനം
സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (താത്കാലിക) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ - 22 എന്ന വിലാസത്തിൽ ജനുവരി 15ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്ക രീതിയിൽ അപേക്ഷിക്കണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യിൽ ലഭിക്കും.

PREV
click me!

Recommended Stories

യുജിസി സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷ ഡിസംബറില്‍
പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും