ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്‌ ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷൻ 27ന്

Published : Jan 22, 2021, 03:53 PM IST
ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്‌ ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷൻ 27ന്

Synopsis

ജനുവരി 27ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ വെച്ച് അഡ്മിഷൻ നടക്കും. 

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്‌ ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ എസ്.സി വിഭാഗം പെൺകുട്ടികളുടെ ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ജനുവരി 27ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ വെച്ച് അഡ്മിഷൻ നടക്കും. ഇനി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ, റ്റി.സി എന്നിവ സ്‌പോട്ട് അഡ്മിഷന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
 

PREV
click me!

Recommended Stories

ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററാകാൻ അവസരം, ആകെ 1,265 ഒഴിവുകൾ; ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു
കന്നഡ സംസാരിക്കുന്ന ഉദ്യോഗാർത്ഥികളെ തഴയുന്നു, ബെംഗളൂരുവിലെ ഐടി കമ്പനികൾക്ക് മുന്നറിയിപ്പുമായി ഡി.കെ.ശിവകുമാർ