പോളിടെക്‌നിക് കോളജുകളിൽ പാർട്ട് ടൈം ഡിപ്ലോമ കോഴ്‌സ്: ഫെബ്രുവരി 2 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 22, 2021, 02:59 PM IST
പോളിടെക്‌നിക് കോളജുകളിൽ പാർട്ട് ടൈം ഡിപ്ലോമ കോഴ്‌സ്: ഫെബ്രുവരി 2 വരെ അപേക്ഷിക്കാം

Synopsis

അപേക്ഷാ ഫോമും, കൂടുതൽ വിവരങ്ങളും www.polyadmission.org/pt യിൽ ലഭ്യമാണ്. 


തിരുവനന്തപുരം: പോളിടെക്‌നിക് കോളജുകളിൽ പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. കോതമംഗലം ഗവ. പോളിടെക്‌നിക് കോളജ്, പാലക്കാട് ഗവ. പോളിടെക്‌നിക് കോളജ്, കോഴിക്കോട് ഗവ.പോളിടെക്‌നിക് കോളജ്, കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളജ്, കൊല്ലം എസ്.എസ്.എം പോളിടെക്‌നിക് കോളജ്, മലപ്പുറം മാദിൻ പോളിടെക്‌നിക് കോളജ്, എന്നീ സ്ഥാപനങ്ങളിലാണ് പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സുകളുള്ളത്. 

അപേക്ഷാ ഫോമും, കൂടുതൽ വിവരങ്ങളും www.polyadmission.org/pt യിൽ ലഭ്യമാണ്. അപേക്ഷാർത്ഥികൾ 18 വയസ്സു തികഞ്ഞ, സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വർഷ ഐ.ടി.ഐ യോഗ്യതയോ ഉള്ളവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ അതാത് സ്ഥാപനങ്ങളിൽ ഫെബ്രുവരി രണ്ടിനകം സമർപ്പിക്കണം. പാർട്ട് ടൈം ഡിപ്ലോമ ക്ലാസ്സുകൾ ഫെബ്രുവരി പത്തിന് ആരംഭിക്കും.


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു