കേന്ദ്രസർക്കാരിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം; അപേക്ഷ ക്ഷണിച്ചു

Published : Aug 27, 2025, 11:20 AM IST
UPSC

Synopsis

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: കേന്ദ്ര പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍സ് മന്ത്രാലയത്തിന് കീഴിലെ പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിലെയും നിയമ തസ്തികയിലെ 44 ഒഴിവുകളിലേക്കും ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അധ്യാപന തസ്തികയിലെ 40 ഒഴിവുകളിലേക്കും നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് യു.പി.എസ്.സി അപേക്ഷകൾ ക്ഷണിക്കുന്നു.

ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾക്കൊപ്പം 12/2025 നമ്പർ വിശദമായ പരസ്യം കമ്മീഷന്റെ വെബ്‌സൈറ്റായ https://upsc.gov.in-ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 11 വരെ ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ (ഒആ‍ർഎ) പോർട്ടൽ https://upsconline.gov.in/ora/ വഴി അപേക്ഷിക്കാം.

വാക്ക് ഇൻ ഇന്റർവ്യൂ: പ്രിസം പദ്ധതിയിൽ അവസരം

പ്രിസം പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിലും തിരുവനന്തപുരം ജില്ലാ ഓഫീസിലും ഒഴിവുള്ള സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്കുള്ള അഭിമുഖം ഗവ. സെക്രട്ടേറിയറ്റ് സൗത്ത് ബ്ളോക്കിലെ പി. ആർ. ഡിയിൽ ഓഗസ്റ്റ് 27ന് രാവിലെ 10ന് നടക്കും. സബ് എഡിറ്റർ പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയുമാണ് യോഗ്യത. കണ്ടന്റ് എഡിറ്റർ പാനലിൽ വീഡിയോ എഡിറ്റിങ് ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സിൽ ഒന്ന് പാസായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർത്ഥികൾ 27ന് യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് പകർപ്പുമായി വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം