നിരാശപ്പെടേണ്ട, ഇന്ത്യൻ നേവിയിൽ അ​ഗ്നിവീറിലേക്ക് അപേക്ഷിക്കാം, തീയതി നീട്ടി

Published : Apr 16, 2025, 02:05 PM IST
നിരാശപ്പെടേണ്ട, ഇന്ത്യൻ നേവിയിൽ അ​ഗ്നിവീറിലേക്ക് അപേക്ഷിക്കാം, തീയതി നീട്ടി

Synopsis

ഏപ്രിൽ 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ത്യൻ നേവിയിലെ അ​ഗ്നിവീർ എസ്എസ്ആർ, അ​ഗ്നിവീർ മെട്രിക് റിക്രൂട്മെന്റുകളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം. 2‌‌/2025, 1/2026, 2/2026 എന്നീ ബാച്ചുകളിലേക്ക് ആണ് പ്രവേശനം. 550 രൂപയും 18 ശതമാനം ജിഎസ്ടിയും ചേർന്നാണ് ഫീസ്. ഇത് ഓൺലൈനായി അടയ്ക്കാവുന്നതാണ്. നാലു വർഷത്തേക്കാണ് നിയമനം ഉണ്ടാകുക. അ​ഗ്നിവീർ 2‌‌/2025 ബാച്ചിലുള്ളവർക്ക് സെപ്റ്റംബറിലായിരിക്കും പരിശീലനം ഉണ്ടാകുക. 1/2026 ബാച്ചുകാർക്ക് അടുത്ത വർഷം ഫെബ്രുവരിയിലും 2/2026 ബാച്ചുകാർക്ക് ജൂലൈയിലും പരിശീലനം ലഭിക്കും. ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ ആയിരിക്കും പരിശീലനം നൽകുന്നത്. കൂടാതെ സെയ്ലർ തസ്തികയിൽ റ​ഗുലർ നിയമനത്തിനുള്ള അവസരവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ