കൈറ്റിന്റെ കീ ടു എൻട്രൻസ്; എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ നാളെ മുതൽ, രജിസ്റ്റർ ചെയ്തത് 52,000ത്തിലധികം കുട്ടികൾ

Published : Apr 15, 2025, 09:51 AM IST
കൈറ്റിന്റെ കീ ടു എൻട്രൻസ്; എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ നാളെ മുതൽ, രജിസ്റ്റർ ചെയ്തത് 52,000ത്തിലധികം കുട്ടികൾ

Synopsis

കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ നിലവിൽ 52,020 കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് നാളെ (ഏപ്രിൽ 16) മുതൽ ഏപ്രിൽ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്.

entrance.kite.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്സ് 75 എന്നീ തരത്തിലാണ് ചോദ്യഘടന. ഇത് കുട്ടികൾക്ക് പരീക്ഷ എഴുത്ത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ 'എക്സാം' എന്ന വിഭാഗത്തിൽ 'മോക്/മോഡൽ പരീക്ഷ' ക്ലിക്ക് ചെയ്ത് പരീക്ഷയിൽ പങ്കുചേരാവുന്നതാണ്. നിലവിൽ 52,020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ - എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കും മോക് ടെസ്റ്റിനായി അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് അറിയിച്ചു. മെഡിക്കൽ എൻട്രൻസ് മോഡൽ പരീക്ഷ പിന്നീട് നടത്തും. 

കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലുമായി കഴിഞ്ഞ 5 മാസമായി നൽകി വരുന്ന ക്ലാസുകളുടെ തുടർച്ചയായാണ് മോക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 300 ഓളം വീഡിയോ ക്ലാസുകൾ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ entrance.kite.kerala.gov.in പോർട്ടലിൽ കാണുന്നതിനും അവസരമുണ്ട്. ഓരോ യൂണിറ്റിനും ശേഷം ആവശ്യാനുസരണം ടെസ്റ്റുകൾ എടുക്കാനുള്ള അവസരം നേരത്തേ നൽകിയിരുന്നു. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് ഇപ്പോൾ എഞ്ചിനീയറിംഗ് മോഡൽ പരീക്ഷ നടത്തുന്നത്. മോക്‌ടെസ്റ്റിന്റെ സർക്കുലർ പോർട്ടലിൽ ലഭ്യമാണ്.

READ MORE:  ഓൾ കേരള നീറ്റ് മെ​ഗാ - മോക്ക് ടെസ്റ്റ്; വിജയമന്ത്രവുമായി എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം