
ദില്ലി: ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിൽ മൾട്ടിടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 714 ഒഴിവുകളാണുള്ളത്.
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചത്. 18,000-56,900 രൂപയാണ് ശമ്പളസ്കെയിൽ. യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. അപേക്ഷകള്‍ ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: 2026 ജനുവരി 15. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും dsssbonline.nic.in സന്ദർശിക്കുക.