ഇത് യുവജന വിരുദ്ധം, പ്രതീക്ഷകൾ തകർക്കരുത്! റിട്ടയർ ചെയ്ത അധ്യാപകരെ ഗസ്റ്റായി നിയമിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ

Published : Sep 14, 2023, 07:53 PM IST
ഇത് യുവജന വിരുദ്ധം, പ്രതീക്ഷകൾ തകർക്കരുത്! റിട്ടയർ ചെയ്ത അധ്യാപകരെ ഗസ്റ്റായി നിയമിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ

Synopsis

ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിന് വേണ്ടി പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തു നിൽക്കുമ്പോഴാണ് റിട്ടയർ ചെയ്ത അധ്യാപകരെ തന്നെ വീണ്ടും ഗസ്റ്റ് അധ്യാപക തസ്തികയിൽ നിയമിക്കാം എന്ന് പറയുന്നത്‌.

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപക നിയമനം സംബന്ധിച്ച പുതിയ നയത്തിനെതിരെ ഡിവൈഎഫ്ഐ. എഴുപത് വയസ് വരെയുള്ള വിരമിച്ചവരെയും ഗസ്റ്റ് അധ്യാപകരായി നിയമനത്തിന് പരിഗണിക്കാം എന്ന ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിലെ അതിഥി അധ്യാപക നിയമനം, യോഗ്യത തെരഞ്ഞെടുപ്പ് രീതി, തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ഇറക്കിയ ഉത്തരവിലെ ചില നിർദ്ദേശങ്ങൾ യുവജന വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിന് വേണ്ടി പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തു നിൽക്കുമ്പോഴാണ് റിട്ടയർ ചെയ്ത അധ്യാപകരെ തന്നെ വീണ്ടും ഗസ്റ്റ് അധ്യാപക തസ്തികയിൽ നിയമിക്കാം എന്ന് പറയുന്നത്‌. ഇത് യുവജനങ്ങളുടെ താൽക്കാലിക തൊഴിൽ എന്ന പ്രതീക്ഷയെ പോലും മങ്ങലേൽപ്പിക്കുന്നതാണ്. അതിനാൽ ഈ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

അതേസമയം, ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.  ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.

യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. അർഹതയില്ലാത്ത പലരും യാത്രാ സൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർധിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. അതേസമയം, റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് മന്ത്രി പി രാജീവും അറിയിച്ചിരുന്നു.

'ആശങ്കകളെ മുതലെടുക്കാൻ പല കള്ളപ്രചരണങ്ങളും നടക്കും'; എന്തെല്ലാം ശ്രദ്ധിക്കണം, ഈ നിപ മുന്നറിയിപ്പ് ശ്രദ്ധിക്കണേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു