എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇ. കെ. നായനാർ കോ-ഓപ്പറേറ്റീവ് പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ്

By Web TeamFirst Published Feb 10, 2021, 9:00 AM IST
Highlights

പ്ലസ് ടുവിന് 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയാത്തതുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, ആറൻമുള, പത്തനാപുരം, കിടങ്ങൂർ, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജുകളിൽ 2020-21 അദ്ധ്യായന വർഷത്തെ ഇ.കെ. നയനാർ കോ-ഓപ്പറേറ്റീവ് പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടുവിന് 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയാത്തതുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്ത സീറ്റിൽ പ്രവേശനം നേടിയവർക്ക് മാർക്കോ വരുമാനമോ നോക്കാതെ സ്‌കോളർഷിപ്പ് നൽകും. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും അതതു കോളേജു പ്രിൻസിപ്പൽമാരിൽ നിന്ന് ലഭിക്കും.

click me!