പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ– സെക്യൂരിറ്റി തസ്തികയിൽ നൂറുകണക്കിന് ഒഴിവുകൾ

Web Desk   | Asianet News
Published : Feb 09, 2021, 03:49 PM ISTUpdated : Feb 09, 2021, 04:36 PM IST
പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ– സെക്യൂരിറ്റി തസ്തികയിൽ നൂറുകണക്കിന് ഒഴിവുകൾ

Synopsis

എസ്സേ/ലെറ്റർ ഡ്രാഫ്റ്റിങ് ടെസ്റ്റും ഇന്റർവ്യൂവിന്റെ ഭാഗമായി നടത്തും. ജനറൽ വിഭാഗത്തിന് 500 രൂപ അപേക്ഷാ ഫീസ്. 

ദില്ലി: പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജർ– സെക്യൂരിറ്റി തസ്തികയിൽ അവസരം. 100 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2 വിഭാഗത്തിലാണ് അവസരം.  48,170–69,810 രൂപയാണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമാണ് യോ​ഗ്യത. ‌ഷെയ്പ്–1 അല്ലെങ്കിൽ തത്തുല്യ ശാരീരിക യോഗ്യത.

കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസറായി 5 വർഷം (ആറാം ശമ്പള കമ്മിഷനിൽ 5400 രൂപ ഗ്രേഡ് പേ തലത്തിൽ അല്ലെങ്കിൽ ഏഴാം സിപിസിയിൽ മെട്രിക്സ് തലത്തിൽ) സർവീസ് അല്ലെങ്കിൽ ‌ പൊലീസ്, സെൻട്രൽ പൊലീസ്, പാരാമിലിട്ടറി വിഭാഗത്തിൽ അസി. കമാൻഡന്റ് / ഡപ്യൂട്ടി സൂപ്രണ്ട് റാങ്കിൽ കുറയാതെ (ആറാം ശമ്പള കമ്മിഷനിൽ 5400 രൂപ ഗ്രേഡ് പേ തലത്തിൽ അല്ലെങ്കിൽ ഏഴാം സിപിസിയിൽ മെട്രിക്സ് തലത്തിൽ) ഗസറ്റ‍ഡ് ഓഫിസർ  തലത്തിൽ കുറഞ്ഞത് 5 വർഷം സർവീസ്.

21-35 പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്. ഇന്റർവ്യൂ അടിസ്ഥാനത്തിലാകും തിര‍ഞ്ഞെടുപ്പ്. എസ്സേ/ലെറ്റർ ഡ്രാഫ്റ്റിങ് ടെസ്റ്റും ഇന്റർവ്യൂവിന്റെ ഭാഗമായി നടത്തും. ജനറൽ വിഭാഗത്തിന് 500 രൂപ അപേക്ഷാ ഫീസ്. പട്ടികവിഭാഗം, വനിതകൾക്ക് 50 രൂപ മതി. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ പൂർണരൂപവും www.pnbindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ