ടെലിവിഷൻ ജേണലിസത്തിൽ താത്പര്യമുണ്ടോ? കെൽട്രോണിൽ 28നകം അപേക്ഷിക്കാം

Web Desk   | Asianet News
Published : Feb 09, 2021, 03:28 PM IST
ടെലിവിഷൻ ജേണലിസത്തിൽ താത്പര്യമുണ്ടോ?  കെൽട്രോണിൽ 28നകം അപേക്ഷിക്കാം

Synopsis

പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും.

തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ 2020 -2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്,  പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം. ksg.keltron.in ൽ  അപേക്ഷാ ഫോം ലഭിക്കും.  KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ 28 നകം ലഭിക്കണം. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, മൂന്നാംനില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേസ്റ്റേഷൻ ലിങ്ക്റോഡ്, കോഴിക്കോട് 673002. ഫോൺ: 8137969292, 6238840883.
 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ