പഠനം അനായാസമാക്കാൻ സൗജന്യ ഇ-ലേണിങ് പോര്‍ട്ടലുമായി എഐസിടിഇ

Web Desk   | stockphoto
Published : Apr 14, 2020, 04:49 PM IST
പഠനം അനായാസമാക്കാൻ സൗജന്യ ഇ-ലേണിങ് പോര്‍ട്ടലുമായി എഐസിടിഇ

Synopsis

പഠനത്തിന് സഹായകമാകുന്ന വിഭവങ്ങൾക്ക് പുറമേ നൈപുണ്യ വികസനത്തിനായുള്ള സൗകര്യവും ഈ പോർട്ടലിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 

ദില്ലി: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കുട്ടികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ  പഠനം അനായാസമാക്കാൻ സൗജന്യ പോർട്ടലുമായി എഐസി.ടിഇ (ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ) രംഗത്ത്. എൻഹാൻസ്മെന്റ് ഇൻ ലേണിങ് വിത്ത് ഇംപ്രൂവ്‌മെന്റ് ഇൻ സ്കിൽസ് (എലിസ്-ELIS) എന്ന പോർട്ടലാണ് എഐസി.ടിഇ പുറത്തിറക്കിയിട്ടുള്ളത്. aicte-india.org എന്ന വിലാസത്തിലൂടെ വിദ്യാർഥികൾക്ക് പോർട്ടലിലെത്താം.

പഠനത്തിന് സഹായകമാകുന്ന വിഭവങ്ങൾക്ക് പുറമേ നൈപുണ്യ വികസനത്തിനായുള്ള സൗകര്യവും ഈ പോർട്ടലിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ മുൻനിര എഡ്യു-ടെക് സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പോർട്ടലിൽ ലഭ്യമാകുമെന്നതും പ്രത്യേകതയാണ്. എഐസി.ടിഇയ്ക്ക്പുറമേ യു.ജി.സി, നാഷണൽ ഡിജിറ്റൽ ലൈബ്രറി, ഇൻഫ്ളിബ്നെറ്റ് തുടങ്ങി നിരവധി സർക്കാർസ്ഥാപനങ്ങളും സൗജന്യ പഠനത്തിനായുള്ള സൗകര്യമൊരുക്കിയിരുന്നു.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയിൽ ശില്പശാല 16ന്
വീഡിയോ എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു