തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റ്; 15 മുതൽ ഓൺലൈനായി അപേക്ഷ

By Web TeamFirst Published Nov 12, 2020, 4:24 PM IST
Highlights

മുൻ വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. 

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020-21 വർഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂൾ, പ്ലസ് വൺ/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല). എം.എസ്.ഡബ്ല്യു/ എം.എസ്സ്.സി/ ബി.എഡ്/ എൻജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്സ്/ ഫാംഡി/ ബി.എസ്.സി നഴ്‌സിംങ്/ പ്രൊഫഷണൽ പി.ജി.കോഴ്‌സുകൾ/ പോളിടെക്‌നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്‌സിംഗ്/ പാരാമെഡിക്കൽ കോഴ്‌സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എൻജിനിയറിങ്(ലാറ്ററൽ എൻട്രി) അഗ്രികൾച്ചറൽ/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി (മൂന്ന് വർഷം, അഞ്ച് വർഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്.സി/ എച്ച്.ഡി.സി ആന്റ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ സി.എ ഇന്റർമീഡിയേറ്റ് കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

മുൻ വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമർപ്പിക്കണം.  www.labourwelfarefund.in ലാണ് അപേക്ഷ നൽകേണ്ടത്.
 

click me!