എംപ്ലോയബിലിറ്റി സെന്‍റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് 27ന്

Published : Feb 24, 2026, 04:36 PM IST
apply now

Synopsis

മിനിമം യോഗ്യത +2 ആയിട്ടുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ള ഐടിഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം.

ആലപ്പുഴ: ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിന്‍റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 27 രാവിലെ 10 മണിക്ക് ചെങ്ങന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. മിനിമം യോഗ്യത +2 ആയിട്ടുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ള ഐടിഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം.

യോഗ്യരായവര്‍ ബയോഡാറ്റ, രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപ, ആധാര്‍ കാര്‍ഡിന്റെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകർപ്പ് എന്നിവയുമായി ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചെങ്ങന്നൂര്‍ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിച്ചേരണം. ഫോൺ : 0477-2230624, 8304057735, 0479-2450272.

 

PREV
Read more Articles on
click me!

Recommended Stories

ആർസിസി സ്റ്റാഫ് നഴ്‌സ് പരീക്ഷ മാർച്ച് 1ന്
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്