ഭിന്നശേഷിക്കാർക്ക് നിയമനം; അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ്

Published : Mar 15, 2025, 10:55 PM IST
ഭിന്നശേഷിക്കാർക്ക് നിയമനം; അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ്

Synopsis

മാർച്ച് 31നകം അപേക്ഷകർ രേഖകൾ സഹിതം അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. 

ഭിന്നശേഷിക്കാരിൽ നിന്നും സൂപ്പർ ന്യൂമററി നിയമനത്തിനായി സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 1999 ഓഗസ്റ്റ് 16 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി നിയമനം ലഭിച്ച് സർക്കാർ സർവീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡ്, കോർപറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവിടങ്ങളിൽ 179 ദിവസം സേവനം പൂർത്തിയാക്കിയിട്ടുള്ളതും നാളിതുവരെ സ്ഥിര നിയമനം ലഭിച്ചിട്ടില്ലാത്തവരുമായ ഭിന്നശേഷിക്കാർക്കാണ് അവസരം. അപേക്ഷകർ രേഖകൾ സഹിതം അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: swdkerala@gmail.com.

READ MORE:  പാസ്സായി 5 വർഷം കഴിയാത്തവരാണോ നിങ്ങൾ? ‌കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ 2000-ൽ പരം അപ്രന്റീസ് ഒഴിവുകൾ

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു