
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിങ് തീയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദ യോഗ്യതയും റെക്കോർഡിങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവുമുള്ള എൻജിനീയറിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഒഴിവ് - 1. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10ന് കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ മറ്റു അനുബന്ധ രേഖകൾ സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം. ഫോൺ 04712323027.