എഞ്ചിനീയറിം​ഗ്/ ഫാ‍ർമസി പ്രവേശന പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിക്കും

Published : Sep 24, 2020, 08:27 AM ISTUpdated : Sep 24, 2020, 08:32 AM IST
എഞ്ചിനീയറിം​ഗ്/ ഫാ‍ർമസി പ്രവേശന പരീക്ഷഫലം  ഇന്ന് പ്രസിദ്ധീകരിക്കും

Synopsis

പ്രവേശന പരീക്ഷയിലെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരിൽ 56599 പേരാണ് യോഗ്യത നേടിയത്.

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിം​ഗ്, ഫാർമസി പ്രവേശന പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഫലപ്രഖ്യാപനം നടത്തും. പ്രവേശന പരീക്ഷയിലെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 

എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരിൽ 56599 പേരാണ് യോഗ്യത നേടിയത്. പ്ലസ്‌ ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നിവയിൽ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ജൂലൈ 16 നാണ് പ്രവേശന പരീക്ഷ നടത്തിയത്.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു