എറണാകുളത്ത് ജോബ് ഡ്രൈവ്; എസ്.എസ്.എൽ.സി മുതൽ എംബിഎ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Published : Aug 09, 2025, 05:55 PM IST
Job vacancy

Synopsis

വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് എസ്എസ്എൽസി മുതൽ എംബിഎ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 11ന് രാവിലെ 10.30ന് എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാക്കനാടിൽ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ആശീർവാദ് ഫിനാൻസ്, പെൻ്റാ ഗ്ലോബൽ, ഗോഡ്സ്പീഡ് ഇമിഗ്രേഷൻ കൺസൾട്ടൻസി, റോസ് ലിസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ്, എന്നീ കമ്പനികളിലേക്കായി ഫീൽഡ് ഡെവലപ്മെന്റ് അസിസ്റ്റന്റ്റ്, അസിസ്റ്റന്റ്റ് ബ്രാഞ്ച് ഹെഡ് (ശമ്പളം - 17,000 - 27,500), ഹൗസ് കീപ്പിം​ഗ് സൂപ്പർവൈസർ (ആൺ ശമ്പളം - 15,000), ഇമിഗ്രേഷൻ കൺസൾട്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ജൂനിയർ ഇമിഗ്രേഷൻ കൺസൾട്ടന്റ്റ്, മാനേജ്മെന്റ്റ് ട്രെയിനി (ശമ്പളം 18,000 25,000), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ (ശമ്പളം - 40,000 - 1,50,000 ) എന്നീ ഒഴിവുകളിലേക്കായി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 11-ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ബയോഡാറ്റയുടെ നാല് കോപ്പി സഹിതം അഭിമുഖത്തിനായി ഹാജരാകണം.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു