ഐ.എച്ച്.ആർ.ഡിയിൽ സ്പോട്ട് അഡ്മിഷൻ‌

Published : Aug 08, 2025, 06:11 PM IST
IHRD

Synopsis

സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത.

ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലേക്കും ഡിപ്ളോമ ഒന്നാം വർഷത്തിലെ രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. അഡ്മിഷന് താത്പര്യമുള്ളവർ അതതു ജില്ലകളിലെ മോഡൽ പോളിടെക്നിക് കോളേജുകളുമായും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജുമായും നേരിട്ട് ബന്ധപ്പെടണം.

ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, സൈബർ ഫോറൻസിക് ആന്റ് ഇൻഫർമേഷൻ സെക്യൂരിറ്റി, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിംഗ് എന്നീ എഞ്ചിനീയറിംഗ് ഡിപ്ളോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും. ഫോൺ- 8547005000 , വെബ്സൈറ്റ് - www.ihrd.ac.in. വിശദവിവരങ്ങൾക്ക് താഴെ പറയുന്ന കോളേജുകളുമായി ബന്ധപ്പെടുകയോ ചെയ്യണം.

  • കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ്, മാള ഫോൺ - 8547005080
  • മോഡൽ പോളിടെക്നിക് കോളേജ്, പൈനാവ് ഫോൺ - 8547005084
  • മോഡൽ പോളിടെക്നിക് കോളേജ്, മറ്റക്കര ഫോൺ - 8547005081
  • എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാർ ഫോൺ - 8547005035
  • മോഡൽ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി ഫോൺ - 8547005083
  • മോഡൽ പോളിടെക്നിക് കോളേജ്, വടകര ഫോൺ - 8547005079
  • മോഡൽ പോളിടെക്നിക് കോളേജ്, കല്ല്യാശ്ശേരി ഫോൺ - 8547005082
  • മോഡൽ പോളിടെക്നിക് കോളേജ്, കുഴൽമന്നം ഫോൺ - 8547005086.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു