എംജി സർവകലാശാല കൊല്ലത്തെ പരീക്ഷ മാറ്റി, എറണാകുളത്ത് പരീക്ഷാകേന്ദ്രവും മാറ്റി

Published : Jul 12, 2020, 02:39 PM IST
എംജി സർവകലാശാല കൊല്ലത്തെ പരീക്ഷ മാറ്റി, എറണാകുളത്ത് പരീക്ഷാകേന്ദ്രവും മാറ്റി

Synopsis

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷ കേന്ദ്രത്തിലെ പരീക്ഷകളും മാറ്റി വച്ചിരുന്നു

കൊല്ലം/കൊച്ചി: മഹാത്മാ ഗാന്ധി സർവകലാശാല കൊല്ലം  ചവറ ഗവൺമെന്റ് കോളേജിൽ നാളെ (2020 ജൂലൈ 13 ) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു. നേരത്തേ കൊവിഡ് 19 വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷ കേന്ദ്രത്തിലെ പരീക്ഷകളും മാറ്റി വച്ചിരുന്നു.

എറണാകുളത്തെ കൊച്ചിൻ കോളേജിൽ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ നാളെ മുതൽ (ജൂലൈ 13 ) തൃക്കാക്കര ഭാരത് മാതാ കോളേജിൽ പരീക്ഷ എഴുതണമെന്നും അറിയിപ്പ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ക്രമീകരണങ്ങൾ തുടരും.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു