Education Scholarship : കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ 15 വരെ

Web Desk   | Asianet News
Published : Mar 01, 2022, 11:13 AM IST
Education Scholarship : കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ 15 വരെ

Synopsis

 കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2021 മെയ് 31 ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചു കുടിശിക വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണു ധനസഹായത്തിന് അര്‍ഹതയുളളത്.   

എറണാകുളം:  കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  (Coir workers welfare board)  നിന്നുള്ള 2021- 2022 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 15 വരെ  ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള (Educational Scholarship) വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ (Application Invited) സമര്‍പ്പിക്കാം. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2021 മെയ് 31 ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചു കുടിശിക വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണു ധനസഹായത്തിന് അര്‍ഹതയുളളത്. 

സംസ്ഥാനത്തെ ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണു ധനസഹായം അനുവദിക്കുന്നത്. അപേക്ഷാ ഫോം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍  കയര്‍ തൊഴിലാളി  ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും മാർച്ച് 15 വരെ സ്വീകരിക്കും.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു